ഞാറ്റുവേലക്കിളിയേ നീയാറ്റുനോറ്റിരുന്ന
ഞാറ്റുവേലക്കിളിയേ നീയാറ്റുനോറ്റിരുന്ന
കളിക്കൂട്ടുകാരൻ വന്നുവോ വന്നുവോ
വരവേൽക്കാൻ നീ കുളിച്ച്
കുറി ചാർത്തി നിന്നുവോ
വാസനപ്പൂ ചൂടി നിന്നുവോ
ഇല്ലത്തെയുമ്മറത്തൊരു പൊൻ തടുക്ക് വെച്ചുവോ
ചെല്ലത്തിൽ കളിയടക്ക വെച്ചുവോ
നല്ലോലവിശറിയിൽ പനിനീർ തളിച്ചുവോ
നിൻ സല്ലാപത്തേൻ കുഴൽ ചുരന്നുവോ
മധുമൊഴിയേ മലർമിഴിയേ കിളിയേ (ഞാറ്റുവേല..)
തെച്ചിപ്പൂങ്കാവിലൊരു തേരോട്ടം കണ്ടുവോ
തെയ്യം തിറ വേലകളി കണ്ടുവോ
കണ്മഷിയും കരിവളയും നിനക്കവൻ തന്നുവോ
നിൻ കൈ നോക്കി കുസൃതികൾ പറഞ്ഞുവോ
മധുമൊഴിയേ മലർമിഴിയേ കിളിയേ (ഞാറ്റുവേല..)
പുള്ളോത്തിപ്പെണ്ണ്പാടും നാവോറ് കേട്ടുവോ
പുത്തരിയും നിറപറയും കണ്ടുവോ
കല്യാണീ കളവാണീ ശ്രുതി മീട്ടിയതാരോ
തേൻ ചൊല്ലാളേ നീയതിൽ മയങ്ങിയോ
മധുമൊഴിയേ മലർമിഴിയേ കിളിയേ (ഞാറ്റുവേല..)
----------------------------------------------------------------