പൂനിലാവിതൾ കൈയ്യിൽ
പൂനിലാവിതൾ കൈയ്യിൽ
നറുമഞ്ഞു തീർത്ഥം പോലെ
എൻ പ്രണയാർദ്ര വനിയിൽ
നിഴലായ് നീ നിന്നൂ
(പൂനിലാവിതൾ..)
അറിയുന്നു ഞാൻ നിൻ പദനിസ്വനം
കൊതിയോടെ തിരയുന്നു ഒരു നോക്കിനായ് (2)
കുളിരുള്ള ഹരിചന്ദനം നീ
കതിരുള്ള തുളസീദളം
(പൂനിലാവിതൾ..)
മിഴിയൂയലിൻ പൊൻ പടിമേലേ നീ
ആടുന്നു നിനവിന്റെ വിൺ ചില്ലയിൽ (2)
ഇതളായി വിടരുന്നു നീ
ഒരു നൂറു ജന്മങ്ങളിൽ
(പൂനിലാവിതൾ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poonilaavithal Kayyil