നിഴലുകളും അകലുകയോ

 

നിഴലുകളും അകലുകയോ
മിഴിമുനയും വരളുകയോ (2)
തീരാനോവുകളിൽ..
മനമുരുകിയലയുകയോ
(നിഴലുകളും...)


ഇരുൾ വീണു പടരുന്ന ജീവിത വീഥിയിൽ
സാന്ത്വനപുലർകാലം അകലുകയാണോ (2)
കരിമൺ ചിരാതിന്റെ പടുതിരി നാളമേ
മായാതെ മറയാതെ ഉലയാതെ
(നിഴലുകളും....)


വിടരാതെ കൊഴിയുന്ന ഒരു നൂറു മോഹങ്ങൾ
കരിവണ്ടു കാണാതെ മറയുകയാണോ (2)
മുറിവേറ്റ മനസ്സിന്റെ  ഏകാന്തയാമമേ
തേങ്ങാതെ ഉഴറാതെ തളരാതെ
(നിഴലുകളും...)
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nizhalukalum akalukayo

Additional Info

അനുബന്ധവർത്തമാനം