പൊലിക പൊലിക

പൊലിക പൊലിക പൊലിക നാടേ
പൊലിക പൊലിക പൊലിക  എൻ ഊരേ

നൂറാണ്ട് മൺമീതേ-യെൻ കൂറിൽ പൊലിക
നിൻ കൂറേ എൻ ചോറ് അറിഞ്ഞേ ഞാൻ പൊലിക..

വലിയാവിൽ കൊടിയേറ്റോം
തിറയാറ്റോം വന്നേ...
മോന്തിക്കാത്തെറയത്തെ
കൂട്ടുണ്ട് ,പോരെ....(നൂറാണ്ട് )

നാട് നയിച്ചോരെ  തായൂര് വിളിച്ചേ
ഉള്ളിൽ കിളുത്തോരെ ഒന്നായ് നെനച്ചേ 

ഊരെല്ലാം തെണ്ടീട്ടീ തിറ പൊട്ടൻ ചൊന്നേ
എൻ ചങ്കിൽ കുത്ത്യാലും നിൻ ചങ്കെ കണ്ടേ  

തീയിൽ കുരുത്തോർക്കീbതീപ്പായ കുളിർത്തേപാടി പതിഞ്ഞെന്റെ ഉള്ളം തെളിച്ചേ
വീരാളി മൂടിയാലും ആറടി മണ്ണേ

ഓർ വെന്ത വെണ്ണീറിൽ എൻ കായ് കിളിർത്തേ ഉൾതീണ്ടും നേരെന്റെ കാലം നയിച്ചേ...പൊലിക...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Polika polika