പെയ്യാതെ പോയ മേഘമേ (മെയിൽ വേർഷൻ )
ആ..ആ..ആ.
പെയ്യാതെ പോയ മേഘമേ
നീലമേഘമേ
വേഴാമ്പലേ മരുഭൂമിയിൽ
വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ
വിട നൽകി നീ വിനോദമായ്
ഒരു വീണ പൂവിനെ (2)
ഇതൾ വീശിയാടാൻ ഇടയേകിടാതെൻ
മനമെന്ന മാമ്പൂവിനെ
പെയ്യാതെ പോയ മേഘമേ
വരുമോർമ്മയിൽ വിദൂരമാം
ഋതുഭേദ ഭംഗിയും (2)
അതിലൂടെ വീണ്ടും വനഗായികേ നിൻ
സ്വരരാഗ സംഗീതവും
പെയ്യാതെ പോയ മേഘമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Peyyaathepoya Meghame
Additional Info
ഗാനശാഖ: