രാത്രിക്കു നീളം പോരാ

രാത്രിയ്ക്കു നീളം പോരാ
തണുപ്പിന്നു പോരാ (2)
സിരയിലൂടെ ലഹരിയിലൊഴുകിയ
മധുവും തീരെ പോരാ...
രാത്രിയ്ക്കു നീളം പോരാ
തണുപ്പിന്നു പോരാ (2)

വന്നു വാങ്ങുന്നതാരെന്റെ മഞ്ചം
പങ്കു വെക്കുന്നതാരിന്നു നെഞ്ചം
രാത്രി വിടരും പൂവാണു ഞാൻ (2)

ഇളം മഞ്ഞു മൂടും നേരം..
ഇളം ചൂടു തേടുന്നോരേ (2 )
ഇവിടെ വീണു പിണയുക പുളയുക
നിഴലും നിലാവുമായ്‌...
രാത്രിക്കു നീളം പോരാ
തണുപ്പിന്നു പോരാ  (2 )

ഏതു ദേവാസുരന്മാരു പോലും
എന്റെ മുന്നിൽ വെറും പമ്പരങ്ങൾ
മാരലീലാ.. പങ്കാളികൾ (2)
ക്ഷണം തൊട്ടു തല്പത്തോളം
ഫണം നീർത്തി ആടും നാഗം (2)
മദനദാഹ പരവശയിവളൊരു
മദിരാ മഹോത്സവം..

രാത്രിക്കു നീളം പോരാ
തണുപ്പിന്നു പോരാ (2)
സിരയിലൂടെ ലഹരിയിലൊഴുകിയ
മധുവും തീരെ പോരാ...
രാത്രിക്കു നീളം പോരാ
തണുപ്പിന്നു പോരാ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
rathrikk neelam pora