പെൺ പൂവെ പൊന്നേ

 

പെൺ പൂവേ പൊന്നേ ആൺ പൂവോ കണ്ണേ
പെണ്ണാണെന്നാലൊ നല്ലിച്ചേല്
ആൺ പൂവാണെന്നാലോ തിങ്കൾ തെല്ല് (2)
ചൊടി തേടുന്നോ ഇടയ്ക്കിടെ തോന്നുന്നോ അടിക്കടി
മാവിന്റെ ചാരത്ത് മെല്ലെ ചെല്ലാനും
ഒളി ഏറുന്നൊരാ നല്ല സ്വാദോ മുത്താനും

കല്പാത്തി കാറ്റേ നീ ചുരങ്ങളും കടന്നുവോ
കല്യാണി ശീലോടെ വിരുന്നിനായ് ഒരുങ്ങി വാ
ആവണിക്കോ പൂ പറിക്കാൻ ദൂരെ കാവിൽ
ആറാടി പോകും നേരം ഒരു കൂട്ടാകാം
കങ്കാരി പെണ്ണായെങ്കിൽ (2)
അവളെന്നെന്നും പൊന്നിൽ മിന്നും
അഴകാകെ നീ ചൂടുന്നെന്നോ
അറിയില്ലെന്നാലും നിൻ പൂങ്കിനാവിൻ
തേനേ താനേ ഊറുന്നെന്നോ

ആട്ടുതൊട്ടിൽ കെട്ടുകയാണാലിൻ കൊമ്പിൽ
ആലോലം വീശും തെന്നൽ
അതു കാണുമ്പോൾ അമ്പാടി കുഞ്ഞോ നെഞ്ചിൽ (2)
അവനെന്നെന്നും മുന്നിൽ കൊഞ്ചും
കണിയേകുന്നു കണ്ണിൽ കണ്ണിൽ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pen Poove Ponne

Additional Info

അനുബന്ധവർത്തമാനം