ആദമല്ലേ ഈ മണ്ണിലാദ്യം

 

ആദമല്ലേ ഈ മണ്ണിലാദ്യം ദൈവാംശമോടെ ഉണ്ടായവൻ അല്ലേ
അങ്ങനാണേ ഈ നമ്മളല്ലേ ഭൂലോക നാട്ടിൽ മുൻ ഗാമികൾ
നിൻ പൊയ് വാക്ക് ചൊരുക്ക് പോയ് വേദങ്ങൾ പഠിക്ക് (2)
നേരല്ലേ നേരല്ലേ ശരവണ നാഥാ
വേലയ്യാ വീരയ്യാ എല്ലാം നീയോ ചോദിക്ക് *(ആദമല്ലെ....)

അവതാരം പത്തും കൊണ്ടേ ഈ ഞങ്ങളിൽ
അലിവോടെ വാഴാനെന്നും ശ്രീ നാഥനായ്
കണ്ടപോലെ നീ ചൊല്ലാവേ കേട്ടറിഞ്ഞതല്ലേ
കേട്ടതപ്പിടീം പാടാതെ...
ഈ വീമ്പയ്യോ മറക്ക് ഈ വേദാന്തമടക്ക്
തപ്പാണേ പൊന്നയ്യാ കരിമലവാസാ
അയ്യപ്പാ നെയ്യപ്പാ എല്ലാം നീയോ ചോദിക്ക് (ആദമല്ലേ..)

അഴലാകെ മാറാനോരോ ഈണങ്ങളിൽ
അഴകോടെ മൂളാതുള്ളിൽ ഗോപാലകാ
കണ്ണിലുണ്ണിയാണെന്നാലും ചേല കള്ളനല്ലേ
വെണ്ണ കട്ടതും പാട്ടല്ലേ...
നീ ദുഃശ്ശീലങ്ങൾ കെടുത്ത് സൽക്കാര്യങ്ങൾ കൊളുത്ത്
കേട്ടില്ലേ കേട്ടില്ലേ പറശ്ശിനി ദേവാ
മുത്തപ്പാ മുത്തപ്പാ എല്ലാം നീയോ ചോദിക്ക് (ആദമല്ലേ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadamalle Ee Mannilaadyam

Additional Info

അനുബന്ധവർത്തമാനം