പത്തുപവനിൽ കൊത്തുവളയും

പത്തുപവനിൽ കൊത്തുവളയും
ചിറ്റുകാതിലെ കമ്മലിട്ടും
മുത്തുമണിയേ ആറ്റക്കനിയേ
നീ വരുന്നേരം
എൻ ഖൽബിനുള്ളിലെ
മഞ്ഞുമൈനകൾ മെല്ലെ മൂളുന്ന്
എന്റെ കരളിനുള്ളിലെ അല്ലിമുല്ലകൾ തേൻതുളിക്കുന്ന്
(പത്തുപവനിൽ...)

മുത്തുമുരശ്ശൊലി മദ്ദളങ്ങൾ
ദഫ്ഫുമുട്ടുകൾ കേൾക്കണ്
നെഞ്ചകത്തൊരു കൊഞ്ചലോടെ
നിലാവു മെല്ലെയുദിക്കണ്
നിലാവു മെല്ലെയുദിക്കണ്
(പത്തുപവനിൽ...)

റങ്കിണങ്ങണൊരമ്പിളി
കൊമ്പെടുക്കണ വമ്പുമായ്
ഇമ്പമോടെ കടന്നുവന്നെന്നെ
ഉമ്മ വെയ്ക്കണ് രാത്രിയായ്
ഉമ്മ വെയ്ക്കണ് രാത്രിയായ്
(പത്തുപവനിൽ...)

ബദറുലിന്റെ ജമാലുപോലെ
വന്നുചേർന്നൊരു ബീവിയല്ലേ
പുതുക്കനാളിൽ പൂത്തുനില്ക്കണ
പുണ്യനാളിലെ തിങ്കളേ
പുണ്യനാളിലെ തിങ്കളേ
(പത്തുപവനിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathu pavanil