അരുമയാം സന്ധ്യയോട്

അരുമയാം സന്ധ്യയോ-
ടൊരുവാക്കു മിണ്ടാതെ
വിടപറയുന്നുവോ പ്രണയസൂര്യന്‍
വെറുതെയീ മഴവിരല്‍ 
നെറുകയില്‍ തൊട്ടിട്ടും
നനയാതെ നിന്നുവോ ഹൃദയസൂര്യന്‍
(അരുമയാം...)

താഴിട്ടുപൂട്ടിയ വാതില്ക്കല്‍ നില്‍ക്കുന്ന
തരളവിലോലയാം ഗ്രാമകന്യേ
ഇല്ല മറക്കില്ല നീ നിന്റെ കവിളിലെ
ഇത്തിരി ചുംബന തുടിപ്പുമാത്രം 
(അരുമയാം...)

പൂവിട്ടുനില്‍ക്കുന്ന പാതിരാനക്ഷത്രം
പുതിയ പ്രഭാതമായ് സ്വയമുദിക്കേ
ഇല്ല കെടുത്തില്ല നീ നിന്റെ മനസ്സിലെ
ഈറൻനിലാവിന്റെ തിരിവെളിച്ചം 
(അരുമയാം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arumayam sandhyayodu