കുപ്പിവളക്കൈകളും - F

കുപ്പിവളക്കൈകളും 
കുന്നിമണി മൂക്കുത്തിയും
ചെല്ലമണിച്ചെണ്ടിനെന്തു ചന്തമായ്
അന്തിമണിച്ചാന്തണിയും 
അമ്പിളിപ്പൂ നെറ്റിയും
അന്നനടച്ചേലഴകും സ്വന്തമായ് 
ഓ....
(കുപ്പിവള...)

മഞ്ഞഞൊറിപ്പാവാട 
പട്ടിനുമേല്‍ മിന്നുന്നു
മുത്തുമണിചുറ്റഴകില്‍
പൊന്നരഞ്ഞാണം
അല്ലിമുകില്‍ ചോപ്പണിയും
കന്നിനിലാമുറ്റത്തെ
മുല്ലകളില്‍ തെന്നലുപോല്‍ 
മെല്ലെത്തൊട്ടു
അണിമണിക്കണ്ണാടി-
ക്കവിളത്തെ മറുകിൻമേല്‍
ആയിരം ചെമ്പനീര്‍ മുകുളം പൂത്തു
ആഹാഹാ...
(കുപ്പിവള...)

ചില്ലുനിലാ ചില്ലകളില്‍ 
ചെമ്പവിഴ ചന്ദിരനായ്
മുന്തിരിതന്‍ പന്തലിടാന്‍ 
പോരുന്നില്ലേ
പോക്കുവെയില്‍ പ്രാപ്പിടകള്‍ 
പൂമഴയില്‍ കുറുകുമ്പോള്‍
നിന്നരികില്‍ വെണ്‍ചിറകില്‍ 
ഞാന്‍ വന്നില്ലേ
നനഞ്ഞ നിന്‍ മാറത്തെ
മഴവില്ലിന്നേലസ്സില്‍..
മായികമന്ത്രമായ് കൂടെപ്പോരാം
ആഹാഹാ...
(കുപ്പിവള...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuppivala kaikalum - F