പതിയെ ... പതിയെ ...

ഉം ... ഉം ... ഉം ...

നിനവേ നീറും നിനവേ നിഴലായ് മാറുന്നുവോ
കനിയേ നീയെന്നരികെ പുതുതീരം പുൽകുന്നുവോ
ദൂരേ അങ്ങ് ദൂരേ കണ്ട താരം ചിരി തൂകയോ

ഉം ... ഉം ...

ഇനി നീലവായ് ഞാനരികെ
പതിയെ പതിയെ ഞാൻ
ശലഭമിഴിയിൽ അഴകായ് ഉണരും ഇതളായ്
പതിയെ പതിയെ നീ
ഉണരുമിതളിൻ അഴകായ് അലിയാൻ വരുമോ

പറയുവാൻ ആവോളം കാതിൽ മെല്ലെ
കരുതുന്നുവോ ഈ രാവിൻ കൂടെ നീ

ഇവിടൊരു പുലരി വിരിയവേ
അറിയവേ കുളിരവേ
വിടരുമീ ചിരിമൊഴികളിൽ
മലർ വിരിയവേ മധു പടരവേ
കിനാത്തൂവലായി

പതിയെ പതിയെ ഞാൻ
വിരിയും ചിറകായ് മാറവേ

ഉം ... ഉം ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Pathiye ... Pathiye

Additional Info

അനുബന്ധവർത്തമാനം