പത്തിക്കയ്യൻ

പത്തിക്കയ്യൻ പോക്കരു കാക്ക
ചിട്ടിക്കാരി പാത്തുമ്മാനെ..
തോണ്ടീന്നും തോണ്ടീലാന്നും
ബയില് വെച്ചൊരു വിത്താരം(2)....

ആനച്ചെവിയൻ ബീരാവൂനത് .
ഹാലു പിടിപ്പിച്ച മൊയലൻ മമ്മദ്ദ്
കാര്യം കേട്ട് മീശബെറപ്പിച്ച്..
അവർ പാത്തൂന്റെ മുഹബത്തിൽ
ചീട്ടു വാങ്ങാൻ... പണ്ടേ
കാത്തിരിക്കുന്ന രണ്ട് ഹുജായിമാര്..

കള്ളി മുണ്ടും വെള്ള ഷർട്ടും
ക്ലാവറ് കട്ടbമോതിരമൊന്നും
തുർക്കി തൊപ്പിയുമിട്ടു നടക്കും
പോക്കിര് കാക്ക നാട്ടിൽ..
ബർക്കത്തുള്ള ഖുറൈഷിയാണോ
ബടക്കാൻ ഇക്കാക്ക...

പാത്തുമ്മക്കൊരു കൊതിയുണ്ട്
പോക്കറിൽ ചെറു കണ്ണുണ്ട്...
അത് അയ്ശുമ്മയ്ക്കും പിടിയുണ്ട് അവൾ അറിഞ്ഞതിൽ ഗുലുമാലുണ്ട്
ആളുകൾ അനവധി ഓടിക്കൂടി
വായിൽ തോന്നിയ ദുൽമും പാടി
അലശണ്ടയ്ക്കു ജിഹാദ് വിളിച്ച് അബസാനം 
​​​​​​ബെളത്തീലീച്ച പോലെ..മൊഹം വളിച്ച് പാത്തു .....
ബെളഞ്ഞോളേ തന്നെ കെട്ടാൻ തീരുമാനിച്ച് ബിരിയാണി ബെച്ച പോലെ മുഖം വെളുത്ത് പാത്തു....
കരിനീല കണ്ണുകൊണ്ട് കുടുബറുത്തു...

പത്തിക്കയ്യൻ പോക്കരു കാക്ക
ചിട്ടിക്കാരി പാത്തുമ്മാനെ..
തോണ്ടീന്നും തോണ്ടീലാന്നും
ബയില് വെച്ചൊരു വിത്താരം.. 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathikayyan

Additional Info

അനുബന്ധവർത്തമാനം