പറ കൊട്ടിപ്പാടുക

പറ കൊട്ടിപ്പാടുക നമ്മൾക്ക് ഭാരതം
കരയല്ല കടലല്ലാകാശമല്ല വെറും
കരയല്ല കടലല്ലാകാശമല്ല
ഉയിരാണു ഉയിരിലെ ചൂടാണു
ഉതിരത്തിൽ പടരും വികാരമാണു (പറ കൊട്ടി..)

ഹൊയ്യാരേ ഹൊയ് ഹൊയ് പാടിക്കൊയ്യുന്നോരേ (2)
കൊയ്തെടുത്തതു ചെമ്പാവോ
ഗോതമ്പക്കതിർ മണിയോ (2)
ഒരു പോലെ പൊലിയോ പൊലി പാടുന്നൂ
ഒരു ഭാരതം ഒരു ഭാരതമെന്നോർക്കുന്നു (പറ കൊട്ടി..)

ഹിന്ദുവും മുസ്ലീമും കൃസ്ത്യനും പാഴ്സിയും
ബൗദ്ധനും ജൈനനും സിക്കുമെല്ലാം
മണ്ണിൻ മനസ്സിലും വേലികൾ കെട്ടാതെ
ഒന്നിച്ചു വാഴുന്നൊരിന്ത്യ
നമ്മുടെ സ്വപ്നങ്ങൾ പൂവിടും ഇന്ത്യ
നമ്മുടെ സ്വപ്നങ്ങൾ പൂവിടും ഇന്ത്യ

ഈ മണ്ണിൽ പിറന്നു വീണവരിന്ത്യക്കാർ
നാമീ മണ്ണിൽ മരിക്കുവോളവുമിന്ത്യക്കാർ (2)
പങ്കു വെയ്ക്കാൻ പോരേണ്ട
പകുത്തു മാറ്റുവാൻ പോരേണ്ട (2)
കോടാനുകോടികളൊന്നായ് പാടും മംഗളഗീതം
അതാണിന്ത്യ അതാണിന്ത്യ അതാണിന്ത്യ
അതാണിന്ത്യ അതാണിന്ത്യ അതാണിന്ത്യ

---------------------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Para Kottippaaduka

Additional Info

അനുബന്ധവർത്തമാനം