കസ്തൂരികളഭങ്ങൾ

കസ്തൂരി കളഭങ്ങൾ മേനിയിൽ പൂശി
കർപ്പൂരത്തിരി കത്തും കൈവിളക്കേന്തി
കണ്മുന്നിൽ കണിക്കൊന്ന തളിർത്ത പോലെ
ഇന്നെന്റെയരികിൽ നീ ഒരുങ്ങി നില്പൂ
കിളി പാടി കരൾക്കൂട്ടിൽ
കളിയാടുമോടപ്പുൽത്തണ്ടിൽ
കാറ്റു മൂളുന്നു ഓ..
കാറ്റു മൂളുന്നു (കസ്തൂരി...)

ചിറ്റാടയുടുത്തെത്തി ചിത്തിരപ്പൂമോള്
ചിറ്റോളച്ചിലമ്പിട്ടു മുത്തൊളി നീർച്ചോല
വെയിൽ പൊന്നുരുകുമ്പോൾ
കുയിൽ പെണ്ണുണരുമ്പോൾ
ഒരു കിന്നരനീയിടവഴികളിൽ മുളം തണ്ടൂതുന്നൂ
വരൂ നമ്മൾ തേടും ഏകാന്തയാമം ഓ..(കസ്തൂരി...)

തന്നാനം കുയിൽ പാടും അങ്കണത്തേന്മാവിൽ
പൊന്നോണക്കളിയൂഞ്ഞാലൊന്നു ചേർന്നാടുമ്പോൾ
ഇളം മെയ്യിലെച്ചൂടും
കുളിർ ചന്ദനമാകെ
മദഗന്ധമെഴും മലരുതിരുമീ ഇരുമൺ വീണകൾ
വരൂ നമ്മൾ പാടും ഏകാന്ത തീരം ഓ...(കസ്തൂരി...)

----------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kasthoori kalabhangal