പങ്കജാക്ഷൻ കടൽവർണ്ണൻ

 

പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍
പഞ്ചശരരൂപന്‍ കൃഷ്ണന്‍
പണ്ടൊരുനാള്‍ കാളിന്ദിതന്‍ കരയിലെത്തി
ശ്രീപദങ്ങള്‍ കിലുങ്ങാതെ നൂപുരങ്ങളനങ്ങാതെ
ഗോപസ്ത്രീകള്‍ നീരാടുന്ന കടവിലെത്തി
(പങ്കജാക്ഷന്‍..)

ചന്ദനക്കല്‍പ്പടവിങ്കല്‍ ചേലയെല്ലാമഴിച്ചിട്ട്
ചഞ്ചലമിഴിമാര്‍ മുങ്ങിക്കുളിക്കും നേരം
പട്ടുചേലകട്ടുവാരി പൊന്നരയാല്‍ക്കൊമ്പിലേറി
കുത്തഴിച്ചു ചുളിനീര്‍ത്തി മടക്കിത്തൂക്കി

പല്ലവപ്പൂഞ്ചുണ്ടുകളില്‍ വെള്ളിയോടക്കുഴലോടെ
ലല്ലലലം ചലിക്കുന്ന കൈവിരലോടെ
കണ്ണനവനിരുന്നപ്പോള്‍ കാളിന്ദിതരംഗങ്ങള്‍
കന്യമാരെപ്പുണരുന്നതൊളിച്ചുകണ്ടു
(പങ്കജാക്ഷന്‍..)

എങ്ങുനിന്നെന്നറിയാതെ യമുനയിലൂടെയൊരു
യദുകുലകാംബോജിയന്നൊഴുകിവന്നു
മുട്ടിനോളം നീരില്‍മുങ്ങി മുടിയുലമ്പും കന്യമാര്‍
മുത്തുവളക്കയ്യുകളാല്‍ മാറിടം പൊത്തി

കന്യകമാര്‍ കൈകള്‍ നീട്ടി
കള്ളനവന്‍ ചേലനല്‍കി
വെണ്ണിലാവിലവരുടെ നാണം തുളുമ്പി
കണ്ണനേയും രാധയേയും കാളിന്ദിതടങ്ങളില്‍
അന്നുവീണ്ടുമാതിരരാവൊളിച്ചുകണ്ടു
(പങ്കജാക്ഷന്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pankajakshan kadalvarnan

Additional Info

അനുബന്ധവർത്തമാനം