സ്വാതന്ത്ര്യം ജന്മാവകാശം

ജയ്ബോലോ - ഭാരത് മാതാ കീ ജയ്‌
സ്വാതന്ത്ര്യം ജന്മാവകാശം
സ്വാതന്ത്ര്യം നമ്മുടെ സ്വര്‍ഗ്ഗം
പുറത്തു പോകൂ പരദേശി
പുറത്തു പോകൂ പരദേശി
പുറത്തു പോകൂ പരദേശി
(സ്വാതന്ത്ര്യം..)

ഭാര്‍ഗവ രാമന്റെ നാടല്ല
ശ്രീപത്മനാഭന്റെ നാടല്ല
വഞ്ചിഭൂമി വഞ്ചിഭൂമി
ഇന്നിത് ജനകോടികളുടെ
മോചന വിപ്ലവരണഭൂമി
ഈ രണഭൂമി

മഹാത്മാ ഗാന്ധി കീ ജയ്‌
ജവഹര്‍ലാല്‍ നെഹ്‌റു കീ ജയ്‌

തൂക്കുമരങ്ങളുയര്‍ന്നാലും
നിറതോക്കുകള്‍ തീമഴ പെയ്താലും
മാറുകില്ല പിന്മാറുകില്ല
പലപല ബലിപീഠങ്ങള്‍
ചവുട്ടിക്കയറിയ മലയാളി
ഈ മലയാളി

പട്ടം താണുപിള്ള സിന്ദാബാദ്
റ്റി. എം. വര്‍ഗീസ്‌ സിന്ദാബാദ്
(സ്വാതന്ത്ര്യം..)

ഈ തിരമാലകള്‍ അടങ്ങൂല്ല
നിങ്ങള്‍ ഇല്ലം കണ്ടു മരിക്കൂല്ല
മര്‍ദ്ദകരേ ജനമര്‍ദ്ദകരേ
നിങ്ങടെ തിരുനാള്‍ മംഗളമെഴുതാനല്ലീ
ചുടുചോര
ചിന്താവിപ്ലവം സിന്ദാബാദ്
വിപ്ലവചിന്ത സിന്ദാബാദ്

അസ്ഥികള്‍ രാകിയ ഖഡ്ഗങ്ങള്‍ ഞങ്ങള്‍
അഗ്നി കൊളുത്തിയ പന്തങ്ങള്‍
മണ്ണിനാണെ ഈ മണ്ണിനാണെ
നിങ്ങടെ ഭരണരഥത്തിന് മുകളില്‍
ഞങ്ങടെ കൊടി കേറ്റും
മുകളില്‍ കൊടി കേറ്റും

പി. കൃഷ്ണപിള്ള സിന്ദാബാദ്
ആര്‍ . സുഗതന്‍ സിന്ദാബാദ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swathanthryam janmavakasham

Additional Info