പനിമതിയേ

ഒരു വരിയേകി ഒരു ചിരിയേകി അകന്നുവോ
ഒരു മഴയായെൻ മിഴി പൊഴിയെ നീ അറിഞ്ഞുവോ
വിഫലമായ് എഴുതിടും സജലരേഖയീ ജീവിതം
ക്ഷണമെന്നോ മായുകയോ....
പനിമതിയെ മുകിലലപോൽ
മറവിയെന്നെ പൊതിയുകില്ലേ...
ഹിമശിലയായ് ഇനിയൊരു നാൾ
വിധുര ഹൃദയം ഉറയുകയില്ലേ ...
നോവിൽ വേകും താനെ സ്‌മൃതികളിൽ ഉരുകി ഞാൻ

അറിഞ്ഞിട്ടും എന്തേ പറഞ്ഞില്ല തെല്ലും മറന്നുവോ  
കനവിൽ പ്രാവായ് പറന്നു ഞാനെങ്ങോ വിമൂഢമായ്  
വിധിവെയിൽ ചൂടിലെൻ ചിറകേരിഞ്ഞേ അലയവെ
തുണയില്ലാതെ വഴിയേ...
പനിമതിയെ മുകിലലപോൽ
മറവിയെന്നെ പൊതിയുകില്ലേ...
ഹിമശിലയായ് ഇനിയൊരു നാൾ
വിധുര ഹൃദയം ഉറയുകയില്ലേ ...
നോവിൽ വേകും താനെ സ്‌മൃതികളിൽ ഉരുകി ഞാൻ

സാഗരങ്ങൾ സദാ നീന്തിയ നീയോ
നേടിടും അമൃതവനം  
സാന്ത്വനങ്ങൾ ദിനം തേടിയ ഞാനോ
നീങ്ങിടും ഉരകസമം .....
കനലായ് നിലാവും അറിയൂ നീയേ
പനിമതിയെ മുകിലലപോൽ..
മറവിയെന്നെ പൊതിയുകില്ലേ...
ഹിമശിലയായ് ഇനിയൊരു നാൾ
വിധുര ഹൃദയം ഉറയുകയില്ലേ ...
നോവിൽ വേകും താനെ സ്‌മൃതികളിൽ ഉരുകി ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panimathiye