അരികെ

കന്നിമഴ മായുന്നേ വെള്ളിമാനം പൂക്കുന്നെ
താനേ എന്തിനോ...
കണ്ണിമകൾ മിന്നുന്നേ പുഞ്ചിരികൾ ചേരുന്നെ
അറിയാതെന്തിനോ...
വരും വഴി മറന്നേ ചിന്തയൊന്നെ മറന്നേ
വേറെയെന്തിനോ...
നെഞ്ചിലൊരു മോഹത്തിൻ പന്തലാരോ മേയുന്നേ
പറയാതെന്തിനോ ....
അകമേ കണ്ടൊരാ കനവും ആശയും
പതിയെ മഞ്ഞുപോൽ പോകയായ് ...
അതിലും ചേലുമായ് കാലമോ വന്നിതാ
ഒരു പടികൂടി മുകളിലോ
പറന്നുയരാൻ...
അരികെ ഇതാ... അഴകായ് ഇതാ..
ചേരുമെൻ ജീവിതം....
നനയാൻ സുഖം.. അലിയാൻ സുഖം..
മഴപോലെ ജീവിതം...
ദിനവും സദാ...മധുരം തരും..സുന്ദരം ജീവിതം
നിറവായ് ഇതാ... തുടരാൻ  ഇതാ
ശുഭയാനം ജീവിതം...
ഓ ...ഓ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Arike