കെടാതെ

ചില്ലു ചില്ലു വാതിൽപ്പഴുതിലൂടേതോ
ചെറു പൊൻവെളിച്ചമിങ്ങു വന്നിതാ
മെല്ലെ മെല്ലെ നീങ്ങാനൊരു കുഞ്ഞുപാത  
കാണുന്നൊരു പൊൻപ്രതീക്ഷ മിന്നിടുന്നിതാ
ഓരോ നാളായ് കാത്തിടുന്നോന്നെ
കൈവരും വേറെയൊന്നേ ...  
കാണാതാരോ കരുതിടും നൂലിൽ
ആടും നാം പാവകളോ....
കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ..
അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ
കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ്
ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ

നീലനീല വാനങ്ങളിൽ ഓടി ഓടി നീങ്ങുന്നൊരു
മേഘമായ് മാനസം ഇതാ...
ദൂരെ ദൂരെ ഓരോ പുതു തീരമുണ്ട്
ചേരാനതു തേടിയുള്ള യാത്രയാണിതാ  
ഓരോ ചോടിൽ നീയറിയുന്നേ നിൻ ഗതിമാറുമിതാ
ആശാതാരാം മിഴി തുറക്കുന്നേ
കൂരിരുൾ മായുകയായ്...
കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ
അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ
കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ്
ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ

ചേക്കേറുവാൻ തരുശാഖിയായ്
ഇരവും പകലും ലോലമായ്...  
മൗനങ്ങളോ മധുഗാനമായ് കളിയും ചിരിയും ചേരവേ
നിരാശയും നോവും എങ്ങു മാഞ്ഞുപോയ്  
പ്രതീക്ഷതൻ പൂവു തന്നു രാവുപോയ്
വിരൽ തൊടും മഞ്ഞുപോലെ ഇതാ നല്ല കാലം
നെഞ്ചിൽ ചില്ലിൽ വന്നിതാ...
കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ...
അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ
കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ്
ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kedathe