പണ്ടൊരു കാട്ടിലൊരാൺ സിംഹം
പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ….(2)
ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…
കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …
കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…(2)
രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )
അന്നൊരു ചെയ്യാതെറ്റിൻ ഭാരവും…
പേറിയാ സിംഹം നൊന്തു നീറീടവേ…(2)
ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ…
ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…കാടും തേങ്ങുന്നൂ… (പണ്ടൊരു )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
pandoru kaattiloransimham
Additional Info
ഗാനശാഖ: