പണ്ടൊരുകാട്ടിലൊരാൺ സിംഹം

 

പണ്ടൊരു കാട്ടിലൊരാൺ സിംഹം
മദിച്ചു വാണിരുന്നൂ (2)
ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
സിംഹം എങ്ങും മേഞ്ഞിരുന്നൂ

കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ
കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ(2)
രണ്ടുപേരും സ്നേഹമായ് കാട്ടിലെങ്ങും വാർത്തയായ്
കന്നിമാനേ എന്റെ ജീവൻ നിന്നിലാണെന്ന്
ചൊല്ലിയാ സിംഹം   (പണ്ടൊരു )

പേടമാൻ നൽകും സ്നേഹധാരയിൽ
മാറിയാ സിംഹം ഒരു മാൻ കിടാവായ് ലലലാ (2)
രണ്ടു പേരും തമ്മിലായ് ചേർന്നു വാഴും വേളയായ്
മാൻ മൊഴിഞ്ഞു വീണ്ടും നീയാ സിംഹമാകല്ലേ
ഞാൻ സഹിക്കില്ലാ   (പണ്ടൊരു )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Pandoru kaattiloran simham