പഞ്ചായത്തു വിളക്കണഞ്ഞു
പഞ്ചായത്തു വിളക്കണഞ്ഞു
പാതിരാവിൻ കാടുലഞ്ഞു
പൂങ്കുയിലേ നിന്റെ കൂട്ടിൽ
കൂരിരുളിൻ തിര മറിഞ്ഞു (പഞ്ചായത്തു...)
പഞ്ചവർണ്ണപൈങ്കിളിയോ
പൊന്നുങ്കൂട്ടിലേറുവാൻ നീ
മാടം പെറ്റ പൂങ്കിനാവോ
മാളികയിൽ പാടുവാൻ
ആറ്റിങ്കര വന്നു പോകും
ഞാറ്റുവേലത്തെന്നലോ
ആരു നിന്നെ മോഹിപ്പിച്ച
കൈ നോട്ടക്കാരൻ (പഞ്ചായത്തു...)
സ്വർണ്ണനെല്ലു കൊത്തുവാൻ നീ
സ്വപ്നച്ചുണ്ടു തുറന്നുവോ നിൻ
ഗാനം കേട്ടാൽ താളമിടും
വാനമെന്നു കരുതിയോ
പുഞ്ചവയൽപ്പാടത്തെന്നും
വന്നു പോകും തത്തയോ
ആരു നിന്നെ മോഹിപ്പിച്ച
കൈനോട്ടക്കാരൻ (പഞ്ചായത്തു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Panchaayathu Vilakkananju
Additional Info
ഗാനശാഖ: