പാൽവർണ്ണക്കുതിരമേൽ

പാൽവർണ്ണക്കുതിരമേൽ ഇരുന്നൊരുത്തൻ ഇതാ പാമ്പിനെ എതിർക്കുവാൻ പുറപ്പെടുന്നേ..
പണ്ടത്തെ ചരിതത്തിൽ സഹദായെപ്പോലവൻ നായാടാൻ മനസ്സു കൊണ്ടൊരുക്കമായേ...

ചിറകുണ്ട് ഫണമുണ്ടെന്നഹങ്കരിയ്ക്കും പാമ്പേ 
ഇവയൊന്നും ചിരകാലമിരിപ്പതല്ലാ..
പാരാകെ വിഷം തുപ്പും കുടിലപ്പാമ്പേ ചൊല്ല് 
നേരിനെ ജയിപ്പാൻ നീ കരുത്തനാണോ.. ?

മനമാണാ മിടുക്കന്റെ പടക്കുതിര ..
മതിയാണാ പോരാളിയ്ക്ക് തിളങ്ങും വേല് ..
കുതിര തൻ കാലിൽ ചുറ്റിപ്പിടിയ്ക്കും പാമ്പേ - പിടി കുതറിക്കുളമ്പടിച്ച് കുതിയ്ക്കും വീരൻ..

നിൻ വഴികളിൽ തടയിടും ശിലകളെതിരെ പൊരുതി നിൻ എതിരിനായ് അണയുമീ നിരയിൽ കനല് വിതറി നീ ഉശിരുമായ് കളമിതിൽ കളികൾ തുടര് തുടര് നിൻ 
അടരിൽ നീ അനുദിനം വിജയവഴിയിലണയ്

മദമടിമുടി നിറയും പാമ്പ് , 
മതി മതി കളി മതി നിൻ ആട്ടം രണ്ടാളിലെയൊരുവൻ മണ്ണിൽ വീഴും വരെയിനിയീ യുദ്ധം.. പകലുകളും രാവും താണ്ടി 
പട തുടരും നിൻ നേരേ കുടിലതയെ പാടേ നീക്കാ-
നൊരു മഴു വീഴും അടിവേരിൽ 
അകമേയേറിയ വൈരം നിന്നിലെ വിഷമായ് മാറുമ്പോൾ വിളയാട്ടത്തിന് തീർപ്പുണ്ടാക്കാൻ 
വരവായേ വീരൻ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palvarna kuthiramel