പാതിരയിൽ തിരുവാതിരപോലെ
Music:
Lyricist:
Singer:
Film/album:
പാതിരയിൽ തിരുവാതിരപോലെ
പരമേശ്വരനിൽ പാർവതി പോലെ
കണ്ണനിൽ രാധ പാലിൽ വെണ്മ..
കൺകളിൽ മഷിയും പോലെ
ഞാൻ അണ്ണനിൽ അലിയണ പെണ്ണ്..
ഞാൻ അണ്ണനിൽ അലിയണ പെണ്ണ്..
ആതിരാ തീക്കനിൽ മൗലിയിൽ ചൂടി
നീ കാവലിനായ് നീ നിൽക്കണേ പാതിരാവേ
ആയിരം കൈകളാൽ സ്നേഹമാം
പാൽക്കടൽ കോരി നീ തേകണെ
വെൺ പകലെ...കനലായി നീറി നീറി
നനവാർന്നാർദ്രയായ് അകവും നീയായി
പുറവും നീയായി ഇഹവും പരവും നീയായി
ഞാൻ അണ്ണനിൽ മുഴുകിയ പെണ്ണ്..
ഞാൻ അണ്ണനിൽ മുഴുകിയ പെണ്ണ്....
പാതിരയിൽ തിരുവാതിരപോലെ
പരമേശ്വരനിൽ പാർവതി പോലെ
കണ്ണനിൽ രാധ പാലിൽ വെണ്മ..
കൺകളിൽ മഷിയും പോലെ
ഞാൻ അണ്ണനിൽ അലിയണ പെണ്ണ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paathirayil thiruvathirapole
Additional Info
Year:
2022
ഗാനശാഖ: