ഒരു കഥപറയാം

ഒരു കഥപറയാം... ഒരു കഥപറയാം..
നിലയില്ലാക്കഥ നാട്ടുകഥ
നേരറിവിന്‍ കഥ നെറികേടിന്‍ കഥ
നേരായുള്ളൊരു നാട്ടുകഥ
നേരറിവിന്‍ കഥ നെറികേടിന്‍ കഥ
അക്കഥയിക്കഥ നാട്ടുകഥ..

മാവേലിത്തറ പോലൊരു നാട്ടില്‍
ചെമ്പട്ടിന്‍ നാടിടനാട്ടില്‍
ഒരുനാള്‍ വീശീയടിച്ചൊരു കാറ്റില്‍
വീണുമുളച്ചൊരു വിഷവിത്ത്
ചട്ടം മാറ്റി ചിട്ടകള്‍ മാറ്റി
നാടൊരു ചട്ടമ്പിക്കളമായ്
നാടൊരു ചട്ടമ്പിക്കളമായ്..

(ഒരു കഥപറയാം...)

അങ്ങേക്കൊമ്പിലിരുന്നു ചിലയ്ക്കും
ചങ്ങാലിക്കിളി ചോദിച്ചു
ആ വിത്തേതാണാവിഷവിത്തേ-
തങ്ങേക്കൊമ്പിലെ തത്തമ്മേ..
ആ വിഷവിത്തതു നമ്മുടെയുള്ളിലെ
കാടതില്‍ വീണു മുളയ്ക്കുന്നു
ആ കാടങ്ങു കരിച്ചു കളഞ്ഞാല്‍
സ്നേഹം പൊലിയോ പൊലിപൊലിയോ..
സ്നേഹം പൊലിയോ പൊലിപൊലിയോ..
പൊലിയോ പൊലി... പൊലിയോ പൊലി...
പൊലിയോ പൊലി പൊലി...

സ്നേഹം പൊലിയോ പൊലിപൊലിയോ..
സ്നേഹം പൊലിയോ പൊലിപൊലിയോ..

ഒരു കഥപറയാം... ഒരു കഥപറയാം..
നിലയില്ലാക്കഥ നാട്ടുകഥ
നേരറിവിന്‍ കഥ നെറികേടിന്‍ കഥ
നേരായുള്ളൊരു നാട്ടുകഥ
നേരറിവിന്‍ കഥ നെറികേടിന്‍ കഥ
അക്കഥയിക്കഥ നാട്ടുകഥ

(ഒരു കഥപറയാം...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru kadha parayam

Additional Info