ഓർമ്മകൾ ഓർമ്മകൾ (M)

ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
സമയമാം യമുനയോ പിറകിലേക്കൊഴുകിയോ
മധുരമണിനാദം മാടി വിളിക്കുന്ന (ഓർമ്മകൾ..)

ദൂരെ ദൂരെ ബാല്യമെന്ന തീരം
മേലേ വാനിൻ മേലെ സ്നേഹമാകും താരം
പൂനിലാവിൽ രാസലീല ആടിടുന്നു മേഘമാല
മുരളി തൻ ഗീതം ദൂരേ (ഓർമ്മകൾ..)

പാടി ആടിപ്പാടി ആശയാം രാപ്പാടി
തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു
ഈ വിശാലമായ മാറിൽ
താമരപ്പൂമെത്ത തീർക്കും
വേണുവിൻ ഗാനം ദൂരേ(ഓർമ്മകൾ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Ormakal Ormakal

Additional Info

അനുബന്ധവർത്തമാനം