ഒരിക്കലോമനപൊന്നാറ്റിനക്കരെ

ഒരിക്കലോമന പൊന്നാറ്റിനക്കരെ
നിറങ്ങൾ പാടുന്ന പൂവാടിക്കപ്പുറം
ഒരു ചെറു വേഴാമ്പൽ കനവുകൾ നെയ്തു പോൽ (2)
അരയന്ന പിടയായ് മാറുവാൻ
അവൾക്കെന്നുമഭിനിവേശം (ഒരിക്കലോമന..)

മഴമുകിൽ മാനത്തു നീണ്ടവേ
മണിച്ചുണ്ടു പൂട്ടിയിരുന്നവൾ
മാനസസരസ്സിലെ പാലമൃതുണ്ണുവാൻ (2)
താമരയിതൾ മെത്ത നീർത്തുവാൻ
അതിൽ വീണുറങ്ങുവാൻ അപ്സരസ്സാകുവാൻ (2)
സ്വയം മറന്നാ വേഴാമ്പലാഗ്രഹിച്ചു
പാവം ആഗ്രഹിച്ചു
ഒരിക്കലോമന പൊന്നാറ്റിനക്കരെ
നിറങ്ങൾ പാടുന്ന പൂവാടിക്കപ്പുറം

ആറ്റോരം വാഴുന്നൊരാൺകിളി
അവളുടെ അഴകിൽ കൊതിച്ചു പോയി
ദാഹിക്കും പക്ഷികൾ മാനത്തു നോക്കികൾ

നമ്മൾക്കീ ദു:ഖങ്ങൾ പങ്കിടാം
എന്നവൻ ചൊല്ലി പോൽ അവൾ നിന്നുറഞ്ഞു പോൽ (2)
ആ കനവുടഞ്ഞു പാവം തേങ്ങി പോൽ
പാവം തേങ്ങിക്കരഞ്ഞു
ഒരിക്കലോമന പൊന്നാറ്റിനക്കരെ
നിറങ്ങൾ പാടുന്ന പൂവാടിക്കപ്പുറം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Orikkalomana ponnaattin akkare

Additional Info

അനുബന്ധവർത്തമാനം