ഒരേ പകൽ

ഒരേ പകൽ ഒരേ ഇരുൾ
അതേ വെയിൽ അതേ നിഴൽ
ഏതോ കാലം ദൂരേ തേടുന്നു
തീരാതീ ജന്മം നീളുന്നു.. നീളുന്നു...

യാമങ്ങളിൽ രാപ്പാടികൾ മൂളുന്നുവോ..
രാവോർമ്മകൾ തേൻമാരിയായ് തോരുന്നുവോ..
മൗനങ്ങളും ഭാരങ്ങളായ് തീരുന്നുവോ..
വരും കാലം ദൂരേ തേടുന്നു
തീരാതീ ജന്മം നീളുന്നു.. നീളുന്നു...

ഈ യാത്രതൻ കാൽപ്പാടുകൾ മാഞ്ഞീടുമോ..
സ്വപ്നങ്ങളാം ആഴങ്ങളിൽ താഴ്ന്നീടുമോ..
വേഷങ്ങളിൽ കോലങ്ങളായ് മാറീടുമോ..
വരും കാലം ദൂരേ തേടുന്നു
തീരാതീ ജന്മം നീളുന്നു.. 
നീളുന്നു... നീളുന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ore Pakal