ഒരേ കിനാ മലരോടം

ഒരേ കിനാ മലരോടം ഒരു യുഗമിനി തുഴയാം (പു)
ഒരേ തണൽ കുട ചൂടി ജനിയുടെ മധു നുകരാം (സ്ത്രീ)

ഉയിരിൻ കൈകോർക്കാം (പു)
മൃതിയിലുമകലാതൊന്നാവാം (സ്ത്രീ)

ഒരേ കിനാ മലരോടം ഒരു യുഗമിനി തുഴയാം (പു)

ഉള്ളം നീറും മഞ്ഞുതുള്ളി ഞാൻ
നിന്നിൽ നിന്നും ചിരിയണിയാം (സ്ത്രീ)

നാധം മായും വർഷ വീണയിൽ
രാഗം പാടും സുഖം അറിയാം (പു)

കാറ്റായി പാടാൻ നീയണയേ
മുളംകുഴൽ ഞാനാകാം (സ്ത്രീ)

ശിലയായി തീർന്നാലും
നിൻ വിരൽ തഴുകെ ചിറകണിയാം (പു)

ചൈത്രം പുൽകും വീണപൂവിനും
പ്രേമം പൂക്കും വനിയിൽ വരാം (സ്ത്രീ)

മോഹം വാടും സൂര്യകാന്തി നിൻ
സൂര്യൻ ഞാനായി പുണർന്നാലും (പു)

രാവിൻ താരാദീപകമായി
നിലാകുളിർ ഞാനേകാം (സ്ത്രീ)

പ്രണയം തീരാതെ മറുപിറവികൾ തൻ കര തേടാം (പു)

ഒരേ കിനാ മലരോടം ഒരു യുഗമിനി തുഴയാം (പു)
ഒരേ തണൽ കുട ചൂടി ജനിയുടെ മധു നുകരാം (സ്ത്രീ)

ഉയിരിൻ കൈകോർക്കാം (പു)
മൃതിയിലുമകലാതൊന്നാവാം (സ്ത്രീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ore kina malarodam