ഒന്നാം കിളി പൊന്നാൺകിളി
ഒന്നാം കിളി പൊന്നാൺകിളി
വന്നാൺ കിളി മാവിന്മേൽ
രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
മൂന്നാം കിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ
നീ മറന്നോ പോയൊരു നാൾ
ഈയിര പോലെ നാമിരുപേർ
ഓത്തുപള്ളീൽ ഒത്തുചേർന്നു ഏറിയ നാളു പോയതല്ലേ (2)
അന്നു നീ ചിരിച്ചൂ പാതിവെച്ചൂ കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ
ഓർത്തിരുന്നൂ കാത്തിരുന്നൂ ജീവിതമാകെ നീറിടുമ്പോൾ
ഈ പച്ചത്തുരുത്തായ് സ്വപ്നത്തുരുമ്പായ് ഖൽബിലിരുന്നു
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ
(ഒന്നാംകിളി...)
നീ ചിരിക്കും ചുണ്ടിലാകെ
ചേലുകൾ പൂത്ത നാളു വന്നൂ
തേൻ പുരളും മുള്ളു പോലെ നാമറിഞ്ഞാദ്യ വെമ്പലോടെ (2)
ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
നീ കടം തന്നൊരുമ്മയെല്ലാം
തോണിയൊന്നിൽ നീയകന്നു
ഇക്കരെ ഞാനൊരാൾ നിഴലായ്
നീ വന്നെത്തിടും നാൾ എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ
(ഒന്നാം കിളി...)