വിളക്കു കൊളുത്തി വരും

വിളക്കു കൊളുത്തി വരും അറബുകഥകളുടെ
സുബർക്കമൊരുക്കിയൊരു സുൽത്താനായ്
ധിനുക്കു ധിനുക്ക് പദചലനനടനമത്
സുഗന്ധമുതിർക്കുമൊരു സുൽത്താനാ
താനേ പാടുമീ സാരംഗികൾ
താനേ ചൂടുമീ പൂഭംഗികൾ
ഓഹോ ഓ... ഓഹോ ഓ...

റമദാൻ പിറ പോലെ തെളിവോലും ചാരുതേ
ഗസലായ് ഇശൽ പാടും മുഹബത്തിൻ ശാരികേ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ
പോരൂ പ്രിയമാനസാ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ
പോരൂ പ്രിയകാമിനീ
ഇതു പ്രേമകാവ്യരസ സംഗീതം
പൂവണിഞ്ഞ വനസംഗീതം
ഭൂമിയില്ലിതിൽ വാനമില്ലിതിൽ സ്വപ്നക്കൊട്ടാരം
ഓഹോ ഓ... ഓഹോ ഓ...

ചൊരിയും പതിനാലാം ബഹർതൂകും ചന്ദ്രികേ
പുണരൂ തണുവോലും തളിർമെയ്യാലെന്നെ നീ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ്
ചേരൂ വിരിമാറിൽ നീ.. ഹായ്
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ്
ചേരൂ നിറമാറിൽ നീ
ഇതു മോഹമാടുമൊരു തൂമഞ്ചം
ഹൂറി നീ പകരൂ രോമാഞ്ചം
നേരമില്ലിതിൽ കാലമില്ലിതിൽ മന്ത്രക്കൂടാരം
ഓഹോ ഓ... ഓഹോ ഓ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vilakku Koluthivarum