ഓമനേ പാടൂ നീ മധുരമായ്

 

ഓമനേ...
ഓമനേ പാടൂ നീ മധുരമായ്
ഞാൻ നിൻ സ്നേഹിതൻ (2)
ഓമനേ പാടൂ നീ മധുരമായ്
ഞാൻ നിൻ സ്നേഹിതൻ
സ്നേഹിതൻ സ്നേഹിതൻ സ്നേഹിതൻ
ആ സ്നേഹിതൻ

മാധുരി വഴിയും ജീവിതവനിയിലെ
മലരുകൾ അല്ലോ നമ്മൾ
സ്നേഹപ്പൊൻ നൂലിന്മേൽ കോർത്ത മാലകൾ അല്ലോ നമ്മൾ
മാലകൾ അല്ലോ നമ്മൾ (2)
(ഓമനേ......)


പാവനമാകും മാനവഹൃദയം
ദൈവം വാഴും ശുഭനിലയം (2)
ആനന്ദത്തിൻ വീഥികൾ പാടി അഞ്ജലി കൂപ്പാം നമ്മൾ
അഞ്ജലി കൂപ്പാം നമ്മൾ
(ഓമനേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omane paadoo nee madhuramai

Additional Info

അനുബന്ധവർത്തമാനം