പ്രേമമധു തേടും കാര്‍വണ്ടു (f)
പ്രേമമധു തേടും കാര്‍വണ്ടു പോലെ
എന്നരികില്‍ വന്നു നീയെന്‍ കിനാവേ (2)
എന്‍റെ ഹൃദയം തന്നു ഞാന്‍ പ്രിയതമാ
പ്രേമമധു തേടും കാര്‍വണ്ടു പോലെ
എന്നരികില്‍ വന്നു നീയെന്‍ കിനാവേ
ആകാശഗംഗയില്‍ രാജഹംസങ്ങള്‍
അനുരാഗക്കുളിരണിഞ്ഞു (2)
കരിമ്പിന്‍റെ വില്ലുമായി കമലപ്പുവമ്പന്‍
കരളില്‍ മധു ചൊരിഞ്ഞു
കരളില്‍ മധു ചൊരിഞ്ഞു
പ്രേമമധു തേടും കാര്‍വണ്ടു പോലെ
എന്നരികില്‍ വന്നു നീയെന്‍ കിനാവേ
ഓമനമുല്ലയില്‍ ഒരു പൊന്‍ശലഭം
പാറിപ്പറന്നു വന്നു (2)
തുടിക്കുമെന്‍ ഹൃദയം നിന്‍ വിരിമാറില്‍
പുളകത്തിന്‍ പൂവണിഞ്ഞു
പുളകത്തിന്‍ പൂവണിഞ്ഞു
പ്രേമമധു തേടും കാര്‍വണ്ടു പോലെ
എന്നരികില്‍ വന്നു നീയെന്‍ കിനാവേ
എന്‍റെ ഹൃദയം തന്നു ഞാന്‍ പ്രിയതമാ
പ്രേമമധു തേടും കാര്‍വണ്ടു പോലെ
എന്നരികില്‍ വന്നു നീയെന്‍ കിനാവേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
premamdhu thedum