ദൈവം തന്ന വിധിയല്ലേ(M)

ദൈവം തന്ന വിധിയല്ലേ....നീ ജീവരാഗ മധുവല്ലേ....
ആ....... ആ....... ആ........ ആ...........
ദൈവം തന്ന വിധിയല്ലേ.......നീ ജീവരാഗ മധുവല്ലേ...
നൽകിടാം സാന്ത്വനം... ഓ പ്രിയേ..........
ദൈവം തന്ന വിധിയല്ലേ......ജീവരാഗ മധുവല്ലേ......(2)

കണ്ണീർ നനച്ച് വളർത്താം നമ്മുടെ പ്രേമ പാരിജാതം....
കണ്ണീർ നനച്ച് വളർത്താം നമ്മുടെ പ്രേമ പാരിജാതം....
അനുരാഗനാണയം ഒരു പുറം ദുഃഖവും മറുപുറം-
സുഖവുമല്ലേ.......തോഴീ......തോഴീ.....
ദൈവം തന്ന വിധിയല്ലേ.....ജീവരാഗ മധുവല്ലേ......(2)

ആ......... ആ......... ആ........ ആ........
സൂര്യൻ തമസ്സിലൊളിച്ചാൽ വീണ്ടും നാളെ കിഴക്കുദിയ്ക്കും....
സൂര്യൻ തമസ്സിലൊളിച്ചാൽ വീണ്ടും നാളെ കിഴക്കുദിയ്ക്കും....
വാഴ്‌വെന്ന നാടകം ഒരു രംഗം ചിരിയ്ക്കാൻ മറ്റൊന്ന്-
കരയാനുമല്ലേ.... തോഴീ..... തോഴീ...... (പല്ലവി)

ദൈവം തന്ന വിധിയല്ലേ..... ജീവരാഗ മധുവല്ലേ..... (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daivam thanna vidhiyalle

Additional Info

Year: 
2002

അനുബന്ധവർത്തമാനം