ഓമൽക്കലാലയ വർഷങ്ങളേ

എത്രയോ വികാരങ്ങൾ
എത്രയോ സങ്കല്പങ്ങൽ
എത്രയോ വ്യാമോഹങ്ങൾ
ഇത്ര നാൾ പങ്കിട്ടു നാം
ഇന്തലോടിനി നമ്മൾക്കന്യോന്യം സമർപ്പിക്കാൻ
രണ്ടു വാക്കുകൾ കൂടി
ഓർമ്മിക്കു വല്ലപ്പോഴും

ഓമൽ കലാലയ വർഷങ്ങളേ
ഒരായിരം കൂട്ടുകാരെ (2)
ഒന്നായ് കഴിഞ്ഞ നാം ഈ ദിനത്തിൽ
ഓരോ വഴിക്കിതാ യാത്രയായ് (2)
ഈ വേളയിൽ ഈ യാത്രയിൽ
ഈറൻ മിഴികൾക്കു വിട നൽകൂ
വിട നൽകൂ വിട നൽകൂ വിട നൽകൂ
( ഓമൽ...)

ആയിരം സങ്കല്പ സ്വപ്നങ്ങൾ പൂത്തതാണോമൽ
കലാലയ വർഷങ്ങളിൽ
ആരോടുമൊന്നുമേ മിണ്ടാതെ മൂകരായ് മൂവരും
എങ്ങോ മറഞ്ഞു പോയി

ഓടിവന്നോടി വന്നെങ്കിലും നിങ്ങൾ തൻ
ഓർമ്മകൾ ഞങ്ങളെ പുൽകുമെന്നും
ഓരോ വിനാഴിക പോലുമുള്ളിന്നുള്ളിൽ
ഓടിക്കളിക്കുന്നതായിരുന്നു
ഈ വേളയിൽ ഈ യാത്രയിൽ
ഇടറും പദങ്ങൾക്ക് വിട നൽകൂ
വിട നൽകൂ ..വിട നൽകൂ ..വിട നൽകൂ ...
( ഓമൽ...)

ഈ കലാശാല തൻ ആരാമ വീഥിയിൽ
ഈ വസന്തോത്സവ പുഷ്പങ്ങൾ നാം
ഇതൾ വീശിയാടിയും ഈണത്തിൽ പാടിയും
ഇവിടെ നാം നിർമ്മിച്ചതേതു ലോകം
ഇനിയുമീ വാടിയിൽ പല വസന്തങ്ങളിൽ
ഇനിയ പൂച്ചെണ്ടുകൾ പീലി വീശും
ഇതു പോലെ വേർപെടും നിമിഷങ്ങളോടി വ-
ന്നിനിയും നനയ്ക്കും മിഴിത്താരുകൾ
ഈ വേളയിൽ ഈ യാത്രയിൽ
ഈ കൂപ്പു കൈകൾക്ക് വിട നൽകൂ
വിട നൽകൂ ..വിട നൽകൂ ..വിട നൽകൂ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Omalkalalaya varshangale

Additional Info

അനുബന്ധവർത്തമാനം