ചെറുവള്ളിച്ചെമ്പല്ലി കോരും കൊണ്ടേ

ചെറുവള്ളിച്ചെമ്പല്ലി കോരും കൊണ്ടേ
കരകാണക്കടലില്‍ നിന്നരയന്‍ വന്നേ
കരയില്‍ പെരുന്നാളും വന്നേ
കുരുകുത്തിപ്പൂമുല്ലച്ചിരിയും കൊണ്ടേ
അഴകേറും വലവീശും മിഴിയും കൊണ്ടേ
അരയപ്പെണ്‍ അരികില്‍ നിന്നേ
(ചെറുവള്ളിച്ചെമ്പല്ലി..)

കരയില്‍ നിന്നരയന്‍ പൊന്‍വലയും
കൊണ്ടകലുമ്പോള്‍
കണികാണും കുളിരല്ലേ നീ
കരതൊറും നിധി തേടി കണവന്‍ പോയലയുമ്പോള്‍
തുറവാഴും പൊരുളല്ലേ നീ
ചെറുവള്ളിച്ചെമ്പല്ലി കോരും കൊണ്ടേ
കരകാണക്കടലില്‍ നിന്നരയന്‍ വന്നേ
കരയില്‍ പെരുന്നാളും വന്നേ

കണ്ടന്‍കാളി അരയന്റെ തൊറയില്‍ ചെന്നേ
പണ്ടൊരിക്കല്‍ അടിയനീ പെണ്ണിനെ കണ്ടേ
പണ്ടം വേണ്ട പണം വേണ്ട പൊരുളും വേണ്ടേ
മുണ്ടുമ്മുറിച്ചിവളെ ഞാന്‍ സമ്മന്തം ചെയ്തേ
അടിയെടുക്കിവളെന്റെ പടികടന്നേല്‍പ്പിന്നെ
അടിയ്ക്കടിയ്ക്കടിയെന്റെ ഭാഗ്യം തെളിഞ്ഞേ ഹോയ്
കണ്ടന്‍കാളി അരയന്റെ തൊറയില്‍ ചെന്നേ
പണ്ടൊരിക്കല്‍ അടിയനീ പെണ്ണിനെ കണ്ടേ

ആയംപിടിച്ചിന്നേലയ്യാ വിളിച്ചേനും വഞ്ചിയിറക്കി തെരമുറിച്ചൊഴുകിപ്പോയേ
നേരേകാണും തെരക്കുഴി കടക്കുമ്മുമ്പൊരു മുട്ടന്‍
ചുഴിയിവന്‍ അരികിൽ കണ്ടേ
ഉയിരും കൊണ്ടൊരുകണക്കടിയൻ വന്നേ
അടിയാത്തി പെഴച്ചിട്ടില്ലേ
ചെറുവള്ളിച്ചെമ്പല്ലി കോരും കൊണ്ടേ
കരകാണക്കടലില്‍ നിന്നരയന്‍ വന്നേ
കരയില്‍ പെരുന്നാളും വന്നേ

ഉശിരുള്ള തരം കുത്തി തൊഴയെറിഞ്ഞേ
തെരക്കുഴിക്കകലപ്പോയ് വലയെറിഞ്ഞേ
കടലമ്മ കനിയുന്ന നിധിയും കൊണ്ടേ
കടപ്പുറത്തടിയന്റെ അരയന്‍ വന്നേ
കിളിച്ചാലും പഴിച്ചാലും ചിരിക്കുന്നവന്‍ എന്നും
എനിക്കെന്റെ കണവാനാണഴകുള്ളവന്‍ ഹേ
ഹേ ഉശിരുള്ള തരം കുത്തി തൊഴയെറിഞ്ഞേ
തെരക്കുഴിക്കകലപ്പോയ് വലയെറിഞ്ഞേ

അരുംനിലയ്ക്കാതിന്നേതോ മരയ്ക്കാനും വള്ളമിറക്കി
തുഴയെറിഞ്ഞകലേ പോയേ
ദൂരംകൂടും പുറംകടലടുക്കുംമുമ്പൊരു കൂറ്റൻ
തിമിംഗലമവനെ കണ്ടേ
ഒരു വെട്ടിന്നവന്റെ കഥ കഴിച്ചേ
മരക്കാത്തി തൊറമുടിച്ചേ ഓ മരക്കാത്തി തൊറമുടിച്ചേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheruvalli chemballi

Additional Info

Year: 
1981

അനുബന്ധവർത്തമാനം