കോളിളക്കം കോളിളക്കം

കോളിളക്കം കോളിളക്കം
കോളിളക്കം കോളിളക്കം
പ്രപഞ്ചഹൃദയത്തിന്‍ കലിയിളക്കം
പരിവര്‍ത്തനത്തിന്റെ പാതയില്‍ വീണ്ടും
പരിണാമങ്ങള്‍ക്ക് മദമിളക്കം
കോളിളക്കം കോളിളക്കം

ഈ വഴിത്താരകള്‍ക്കരികില്‍
സ്വപ്‌നം ഇതള്‍ വിരിഞ്ഞാടുന്ന മലരില്‍
ഒരു നെടുവീ‍ര്‍പ്പിന്റെ ചൂടിലുമായിരം
നിറമുള്ള മോഹങ്ങള്‍ കൊഴിയും
ഒന്നു കൊഴിഞ്ഞാല്‍ വേറൊന്നു വിരിയും
അതാണു വിശ്വൈകനിയമം
വിധിയുടെ എഴുതാത്ത ജാതകം
(കോളിളക്കം...)

സ്വപ്‌നാടനങ്ങള്‍ക്കു നടുവില്‍
സ്വന്തം ഹൃദയവികാരങ്ങള്‍ക്കിടയില്‍
മാനവനുണ്ടാകും കോളിളക്കങ്ങളില്‍
സ്വന്തവും ബന്ധവും വേര്‍പിരിയും
ഒന്നു നിനയ്‌ക്കും വേറൊന്നു ഭവിക്കും
അതാണു ലോകൈകനിയമം
വിധിയുടെ ഏകാങ്കനാടകം
(കോളിളക്കം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kolilakkam