നിർമ്മാല്യം കണി കണ്ടൊരു

 

നിർമ്മാല്യം കണി കണ്ടൊരു സാരസ്വതയാമം
ഒഴിയാതെയുരുവിട്ടു ഗായത്രീമന്ത്രം
വര നാമാർച്ചന സുകൃതം
വലമ്പിരിശംഖിലോ പ്രണവാമൃതധാര
കറുക തൻ തുമ്പിലോ ഗംഗാജലബിന്ദു
മനസ്സിൻ കോലായിൽ അഴകെഴുതിയ കോലം
വരവായ് ഒരു സുപ്രഭാതം(2)

വെള്ളോട്ടിന്നുരുളിയിൽ പായസനേദ്യം
അമ്പലപ്രാവിനും നൈവേദ്യപുണ്യം
നിലവറയിലെ ദീപം പടുതിരിയെരിയുമ്പോൾ
നാവിൽ മന്ത്രം വൃതമാണുമൂകം
ആതിരക്കുളിർ രാവിലെ തിരുവാതിരത്തളിയെവിടെ
തുടിതുടിച്ചെത്തീ മുടിയിൽ ചൂടുവാൻ
പാതിരാപ്പൂവെവിടെ
അരയാലിന്റെ ഇല കൊഴിയുന്നുവോ
ചുടു വേനൽ കണ്ണീരാൽ
(നിർമ്മാല്യം....)

ഇടനെഞ്ചിൽ തംബുരു പാഴ്ശ്രുതി മീട്ടി
അകത്തമ്മ തൻ തളിർ വിരൽത്തുമ്പു തേങ്ങി
വടക്കിനിയുടെ കോണിൽ ഇരുൾമറയുടെ കൂട്ടിൽ
നോവാൽ കേഴും ഒരു കിളിയുടെ ശാപം
മറക്കുടയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു
കൊഴിഞ്ഞ സ്വപ്നങ്ങൾ
പടിപ്പുരവാതിൽ പടിയിൽ നിൽക്കുന്നു
കഴിഞ്ഞ കാലങ്ങൾ ഇനി ഇല്ലം നിറ
പുതു വല്ലം നിറ ഉതിരുന്നു  നെന്മണികൾ
(നിർമ്മാല്യം...)
   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirmalyam kani kandoru

Additional Info

അനുബന്ധവർത്തമാനം