നിന്റെ ദുഃഖം നിനക്കു മാത്രം
Music:
Lyricist:
Singer:
Film/album:
നിന്റെ ദുഃഖം നിനക്കു മാത്രം
നിന്റെ വഴിയിൽ നീ മാത്രം
സാന്ത്വനമെന്ന മരീചിക തേടി
നീന്തിത്തളരാൻ നീ മാത്രം (നിന്റെ...)
നിന്റെ വഴിയിൽ നീ മാത്രം
സാന്ത്വനമെന്ന മരീചിക തേടി
നീന്തിത്തളരാൻ നീ മാത്രം (നിന്റെ...)
ഇന്നലെ നിന്റെ പ്രതീക്ഷ കൊളുത്തിയ
മൺ വിളക്കു വീണുടഞ്ഞു (2)
വിശ്വാസങ്ങൾ വഴി മാറുന്നു
നിശ്വാസങ്ങൾ ചിതയൊരുക്കുന്നു (നിന്റെ...)
പൂവുകൾ മുള്ളുകളാക്കാൻ മാത്രം
തപസ്സിരുന്ന നീതിസാരം (2)
വിധിയാം കടംകഥ പറയുന്നൂ
സഹതാപം നടിച്ചെല്ലാം മറക്കുന്നു (നിന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ninte Dukham Ninakku Maathram
Additional Info
ഗാനശാഖ: