മംഗല്യസ്വപ്നങ്ങളേ

മംഗല്യസ്വപ്നങ്ങളേ മധുരാഭിലാഷങ്ങളേ
സംഗീതസാന്ദ്രമാം ഈ നിമിഷങ്ങൾക്ക്
മംഗളങ്ങൾ ജയമംഗളങ്ങൾ
(മംഗല്യസ്വപ്നങ്ങളേ...)

അവിരാമമീ യാത്ര ജീവിതയാത്ര
അനുഭൂതി തേടുമ്പോൾ ഇതു തീർത്ഥയാത്ര (2)
മനസ്സിലെ മോഹങ്ങൾ വഴികാട്ടും യാത്ര
മനസ്വിനീ നിൻ സ്വപ്ന ജയഘോഷയാത്ര (2)
(മംഗല്യസ്വപ്നങ്ങളേ. . )

വിരിയും പ്രതീക്ഷതൻ പൂക്കൾ കാലത്തിൻ
എരിവേനലേറ്റു  തളർന്നു പോയാലും (2)
ഹൃദയത്തിൽ വാടാത്ത പൂവുകളല്ലേ
അതിൽ നിന്റെ ദേവനും മാധുരിയില്ലേ
(മംഗല്യസ്വപ്നങ്ങളേ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangalya swapnangale

Additional Info

അനുബന്ധവർത്തമാനം