നിലാവിൽ നീ വരൂ
നിലാവിൽ നീ വരൂ പ്രിയേ
രതിരാഗലോലയായി
മല്ലീശരന്റെ കോവിലിൽ (2)
മന്ദാരവാടിയിൽ മന്ദാരവാടിയിൽ.....
(നിലാവിൽ നീ വരൂ ...)
പാരിജാത തൂമലർ ചൂടി മഞ്ജുളാംഗി നീ ഒരുങ്ങുമ്പോൾ(2)
രാഗ ഗീതം പാടിവരും ഞാൻ(2)
നിൻ മോഹവാടിയിൽ
മന്ദാരവാടിയിൽ.....
(നിലാവിൽ നീ വരൂ ...)
മലരണിക്കാടുകൾ പൂവണിയുമ്പോൾ
മഞ്ഞലയിൽ ഈ നിശി മയങ്ങുമ്പോൾ (2)
നിന്നെ തേടി അലയുകയായ് ഞാൻ(2)
ശൃംഗാരവാടിയിൽ...
മന്ദാരവാടിയിൽ...
(നിലാവിൽ നീ വരൂ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nilaavil nee varoo