ആഴിയോടിന്നും അല ചോദിച്ചു

 

ആ...ആ...ആ..ആ....
ആഴിയോടിന്നും അല ചോദിച്ചു (2)
സ്നേഹത്തിനെത്ര നിറം....
മാകന്ദവനിയിൽ കുയിലിണ പാടീ (2)
സ്നേഹം ഒരു പ്രവാഹം സ്നേഹം ഒരു പ്രവാഹം.....
(ആഴിയോടിന്നും അല... )

ആ..ആ..ആ...
ആകാശഗംഗയായ് ഒഴുകിവരും
അനുഭൂതി മേഘങ്ങൾ തഴുകിവരും....(2)
മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ (2)
പൂക്കൾ വിടർത്തും പ്രവാഹം
സ്നേഹം ഒരു പ്രവാഹം.....
(ആഴിയോടിന്നും അല... )

ആ..ആ.ആ....
പുൽകാത്ത പുളിനങ്ങൾ തേടി വരും
പുണർന്നു കഴിഞ്ഞാൽ തിരിഞ്ഞകലും.(2)...
ആലിംഗനത്തിന്റെ സ്മൃതിരേഖ പോലും
ആലിംഗനത്തിന്റെ സ്മൃതിരേഖ പോലും....
മായ്ക്കുന്ന വർണ്ണപ്രവാഹം
സ്നേഹം ഒരു പ്രവാഹം.
(ആഴിയോടിന്നും അല... )

..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhiyodinnum ala chodichu

Additional Info

അനുബന്ധവർത്തമാനം