മണിക്കിനാക്കൾ യാത്രയായീ
മണിക്കിനാക്കൾ യാത്രയായി
നോക്കി നിന്നു ഞാൻ ഓ...നീലരാവിൽ
ഓ..മൂകരാവിൽ
വിരഹരാഗം പാടി മുകിലിൻ
തോണി തുഴയും വെണ്ണിലാവേ
തേടുവതാരെ നീ ....തേടുവതാരേ നീ (2)
(മണിക്കിനാക്കൾ...)
സ്നേഹമാ കാനൽ ജലം
ഹൃദയമാ കേഴും മൃഗം
കരളിലെരിയും മരുവിതിൽ
സലില കണമെവിടെ(2)
(മണിക്കിനാക്കൾ...)
ദേഹിയാമൊരു പാഴ് മരം
ഇല്ലിതിൽ ഒരു പാമരം
ജീവിതം ദുഃഖസാഗരം
അക്കരെ ആരാരോ (2)
(മണിക്കിനാക്കൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manikkinakkal yathrayayi
Additional Info
ഗാനശാഖ: