നെല്ലു വെളഞ്ഞേ നിലം നിറഞ്ഞേ

നെല്ലുവിളഞ്ഞേ നിലം നിറഞ്ഞേ
മണ്ണു നനഞ്ഞേ മനംകുളിര്‍ന്നേ
നല്ലനാടിന്റെ നാവോറും പാട്ടുമായ്
നെന്മേനി പൊന്മേനി കൊയ്യടി കൊയ്യടി പെണ്ണേ
(നെല്ലു വെളഞ്ഞേ...)

പൊന്നുവിലയുള്ള മണ്ണിൻ മകളേ
വീരകഥകള്‍ കുരുത്ത നിലമാണേ
വിളയെടുപ്പുത്സവ മേളയാണേ
ഏഴുമലയില്‍ മലക്കുടയുണ്ട്
ഏഴംകുളത്തൊരു തൂക്കമുണ്ട്
ഓച്ചിറപ്പന്ത്രണ്ട് വിളക്കും കണ്ട്
നേര്‍ച്ചകഴിക്കെടി പാലൂറും പെണ്ണേ
കൊയ്യടി കൊയ്യടി പെണ്ണേ
കൊയ്യടി കൊയ്യടി പെണ്ണേ
(നെല്ലു വെളഞ്ഞേ...)

വടയാറ്റുകോട്ടയില്‍ ഉറിയടി മേളം
പടകാളിക്കാവില്‍ മുടിയേറ്റു മേളം
ദാരികന്‍ പേച്ചുണ്ട് പരിചമുട്ടുണ്ട്
പോരിന്‍ പോരിന്‍ കന്നിമാരേ
ആയിരം കാവിലെ വിളക്കു കണ്ടോ
ആദിത്യഭഗവാന്റെ കതിരു കണ്ടോ
ആവണിമാസത്തെ പുത്തരിനെല്ലിന്നും
ആടിപ്പാടികൊയ്യടിപെണ്ണേ
കൊയ്യടി കൊയ്യടിപെണ്ണേ
(നെല്ലു വെളഞ്ഞേ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Nellu Velanje Nilam Niranje

Additional Info

അനുബന്ധവർത്തമാനം