നട്ടുച്ച നേരത്ത്
നട്ടുച്ച നേരത്ത്..കിണറിന്റെ തീരത്ത്..വെള്ളത്തിനായി ഞാൻ കാത്തിരിപ്പു..
നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നൽകൂ...
ആയ്യയ്യോ..നീയൊരു യൂദൻ ഞാനിന്നൊരു സമറായത്തി..
ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ..
ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ..
അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാൽ ജീവന്റെ ജലം കോരി തരുമല്ലോ ഞാൻ..
അറിയുന്നില്ലേതും നീ എന്നോടു നീ ചോദിച്ചാൽ ജീവന്റെ ജലം കോരി തരുമല്ലോ ഞാൻ..
ജീവന്റെ ജലം കോരി തരുമല്ലോ ഞാൻ..
കയറില്ല പാളയുമില്ല നീയെങ്ങനെ വെള്ളം കോരും..
ജീവന്റെ ജലം പിന്നെ എങ്ങനെ കിട്ടും..
ജീവന്റെ ജലം പിന്നെ എങ്ങനെ കിട്ടും..
ഞാൻ നൽകും നിത്യ ജലം നീ വിശ്വസമിയെന്നു കുടിച്ചാൽ..
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ..
നാരി നിനക്കൊരു നാളും ദാഹിക്കില്ലാ..
ആ ദിവ്യ ജലം നാഥാ നൽകേണമെനിക്കൊരു പാത്രം..
വീണ്ടും ഞാൻ വെള്ളം കോരാൻ പോരേണ്ടല്ലോ..
വീണ്ടും ഞാൻ വെള്ളം കോരാൻ പോരേണ്ടല്ലോ..
മഹിളേ നീ വീട്ടിൽ പോയ് നിൻ കണവനെയും കൊണ്ടു വരൂ..
അപ്പോൾ ഞാൻ കോരി വിളമ്പാം ജീവന്റെ ജലം..
മഹിളേ നീ വീട്ടിൽ പോയ് നിൻ കണവനെയും കൊണ്ടു വരൂ..
അപ്പോൾ ഞാൻ കോരി വിളമ്പാം ജീവന്റെ ജലം..
അപ്പോൾ ഞാൻ കോരി വിളമ്പാം ജീവന്റെ ജലം..
ഗുരുവേ നീ കോപിക്കരുതെ..വീട്ടിൽ ഞാൻ എന്തിനു പോകാം..
ഇല്ലില്ലാ സത്യമെനിക്ക് ഭർത്താവില്ലാ..
ഇല്ലില്ലാ സത്യമെനിക്ക് ഭർത്താവില്ലാ..
നീ ചൊന്നതു സത്യം തന്നെ..കണവന്മാർ അഞ്ചുണ്ടായി..
ഇപ്പോഴുള്ളവനോ നിന്റെ ഭർത്താവല്ലാ..
ഇപ്പോഴുള്ളവനോ നിന്റെ ഭർത്താവല്ലാ..
നിന്നിതം എൻ ജീവ ചരിത്രം നീയെങ്ങനെ സർവ്വമറിഞ്ഞു..
ദൈവകരം തെളിവായ് നിന്നിൽ കാണുന്നു ഞാൻ..
ദൈവകരം തെളിവായ് നിന്നിൽ കാണുന്നു ഞാൻ..
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിൻ പുത്രൻ തന്നെ..
നിൻ മുൻപിൽ നിൽക്കുന്നു നീ അറിഞ്ഞുകൊൾക..
മകളെ നീ ശങ്കിക്കേണ്ട ദൈവത്തിൻ പുത്രൻ തന്നെ..
നിൻ മുൻപിൽ നിൽക്കുന്നു നീ അറിഞ്ഞുകൊൾക..
നിൻ മുൻപിൽ നിൽക്കുന്നു നീ അറിഞ്ഞുകൊൾക..
നാഥാ നിൻ തിരുമൊഴി കേൾക്കാൻ ഭാഗ്യമെനിക്കെങ്ങനെയുണ്ടായ്..
തൃപ്പാദം വിശ്വവാസമൊടെ വണങ്ങിടുന്നേ...
തൃപ്പാദം വിശ്വവാസമൊടെ വണങ്ങിടുന്നേ...
നട്ടുച്ച നേരത്ത്..കിണറിന്റെ തീരത്ത്..വെള്ളത്തിനായി ഞാൻ കാത്തിരിപ്പു..
നാരി..ഒരു പാത്രം ദാഹ ജലം നീ എനിക്കു നൽക്കു...
ആയ്യയ്യോ..നീയൊരു യൂദൻ ഞാനിന്നൊരു സമറായത്തി..
ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ...
ഞാൻ കോരിയ വെള്ളം തൊട്ടാൽ തീണ്ടലില്ലേ...