നാം ചേർന്ന വഴികളിൽ
നാം ചേർന്ന വഴികളിൽ
പൊഴിയുമോർമ നിറനിലാവി-
നിതളുകളിൽ കാറ്റിനലകളായ്
ഒഴുകാമിനിയേ
നാം വീണ്ടുമണയുമീ നഗരതീര-
മിതിലപൂർവ ലയമിനിയാ
കാലമരികെയായ്
വരുമോ പതിയേ
നാം നേർത്ത മൊഴിയിലായ്
പാഴയ പാട്ടു വരി വിടാതെ
ഉരുവിടുമാ മോഹ നിമിഷമേ
ഇതിലേ വരുമോ
മായാതെ നീ ജീവതാരമേ
മറയാതെ വാനിലായകലേ
നീയെന്ന പൂമാരി ആദ്യമായ്
വേനൽ മരം ചേർന്നു വീഴവേ
മോഹങ്ങൾ നെയ്തൊരു തോണിയിൽ
താനേ കിനാക്കായലലയിലൊഴുകി അലയവേ
കാണുന്ന പൂവാകെ നിന്മുഖം
പാടുന്ന പ്രാവിന്നു നിൻ സ്വരം
ആകാശ താരയ്ക്കു നിൻ നിറം
അറിയാതെയേറെ നീയായ് ഞാനോ
നോവിൽ തലോടുന്ന കൺപീലി പുൽകുന്ന
തൂമഞ്ഞു നീരായി മാറുന്നിതാ നീ
നേരം പൊലിഞ്ഞാലും കാലങ്ങൾ പോയാലും
മായാതെ വാടാതെ മേഘങ്ങൾ പോലിന്നു നാം
നാം ചേർന്ന വഴികളിൽ
പൊഴിയുമോർമ നിറനിലാവി-
നിതളുകളിൽ കാറ്റിനലകളായ്
ഒഴുകാമിനിയേ
നാം വീണ്ടുമണയുമീ നഗരതീര-
മിതിലപൂർവ ലയമിനിയാ
കാലമരികെയായ്
വരുമോ പതിയേ