ഏദൻ പൂവേ
ഏദൻ പൂവേ മനം തന്ന പെണ്ണേ
നീയെൻ മുന്നിൽ നിറം കൊണ്ടതെന്തേ
നാളിന്നോളം കൊതിയ്ക്കാത്തതെല്ലാം
ഒന്നിനി കാതിലോതി
മായുകയെങ്ങോ നീ ദൂരേ
എന്നും ഒളിക്കാതെ ഒരിക്കലും മടിക്കാതെ
പറഞ്ഞു നാം പകർന്നീടാ രഹസ്യമുണ്ടോ
നിന്നെ നിനയ്ക്കാതെ അടുത്തു വന്നിരിക്കാതെ
മറന്നു ഞാൻ ചിരിക്കാതെ കടന്ന നാളുണ്ടോ
ഓ ... ഓ ...
നിധിയേ നിധിയേ നിന്നെ കാണും മുൻപേ
മരുവിൽ ഒഴുകും പാവം അരുവി ഞാനേ
കവിളിൻ മണമോ ദൂതായ് കൂടെ വന്നേ
ഇരവിൽ തഴുകാൻ പോരും കോടക്കാറ്റും
ആലിംഗനമേ ഇടനെഞ്ചിൽ നെഞ്ചമുരുമ്മുമ്പോൾ
ആവർത്തനമായ് അനുരാഗകല്പനകളേറുന്നേ
എന്തീ മധുരം ഇവനാദ്യമായറിഞ്ഞ ഏതോ ഭാവം
ഏഴു ജന്മമിണയായിടേണമിനി നാം ഇവിടെ
ഏദൻ പൂവേ മനം തന്ന പെണ്ണേ
നീയെൻ മുന്നിൽ നിറം കൊണ്ടതെന്തേ
നാളിന്നോളം കൊതിയ്ക്കാത്തതെല്ലാം
ഒന്നിനി കാതിലോതി
മായുകയെങ്ങോ നീ ദൂരേ
തെന്നി പിടിക്കാതെ പിടിച്ചുകൊണ്ടൊളിക്കാതെ
കടുത്തന്രെൻ വിരിമാറിൽ പടർന്ന നിന്നെ
നുള്ളീക്കെടുത്താതെ കവിൾത്തടം നനയ്ക്കാതെ
ഇരുട്ടിലെ വിളക്കായ് ഞാൻ തെളിച്ചിടാം കണ്ണേ
ഓ ... ഓ ...
Additional Info
വീണ | |
ഹാർമോണിക്ക |