നാളെ വീട്ടിൽ വിരുന്നു വരുമ്പോൾ

നാളെ വീട്ടിൽ വിരുന്നു വരുമ്പോൾ
നാണിച്ചു നിൽക്കും ഞാൻ ദൂരത്ത്
നാണിച്ചു നിൽക്കും ഞാൻ

നാളെ വീട്ടിൽ വിരുന്നു വരുമ്പോൾ
നാണിച്ചു നിൽക്കും നീ ദൂരത്ത്
നാണിച്ചു നിൽക്കും നീ

കണ്ടാൽ ചിരിക്കില്ല കള്ളക്കണ്ണെറിയില്ല (2)
കല്യാണ നിശ്ചയമല്ലേ നമ്മുടെ
കല്യാണ നിശ്ചയമല്ലേ (നാളെ വീട്ടിൽ..)

പെണ്ണും പ്രേമവും എന്തെന്നറിയാത്ത
സന്യാസിയെപ്പോലെ പൂച്ച
സന്യാസിയെപ്പോലെ
കരക്കാർ കാൺകേ പെണ്ണു കാണാൻ വന്ന്
കല്യാണച്ചെറുക്കനിരിക്കേണം ഈ
കല്യാണച്ചെറുക്കനിരിക്കേണം  (നാളെ വീട്ടിൽ..)

നാലുകെട്ടിനകത്തു വളർന്നൊരു
നാടൻ പെണ്ണിനെ പോലെ ഒരു
നാടൻ പെണ്ണിനെ പോലെ
പൂമുഖത്തിണ്ണയിൽ കാൽ‌വിരൽ കൊണ്ടേ (2)
പ്രേമത്തിൻ ഹരിശ്രീ എഴുതേണം നീ
പ്രേമത്തിൻ ഹരിശ്രീ എഴുതേണം(നാളെ വീട്ടിൽ..)

കർപ്പൂരവിളക്കത്ത് നേരം കുറിക്കാൻ
കവടി നിരത്തുമ്പോൾ കണിയാർ
കവടി നിരത്തുമ്പോൾ
പാതി ചാരിയ വാതിലിൻ മറവിൽ
പാവത്തിനെപ്പോലെ നിൽക്കേണം നീ
പാവത്തിനെപ്പോൽ നിൽക്കേണം(നാളെ വീട്ടിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naale Veettil Virunnu Varumbol

Additional Info

അനുബന്ധവർത്തമാനം