കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്
കല്യാണം കഴിയാത്ത കാമുകരില്ലാത്ത
കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്
കൈമണിച്ചെപ്പില്‍ രത്നങ്ങള്‍
കരളില്‍ നിറയെ സ്വപ്നങ്ങള്‍
പാടിയുറക്കാന്‍ വാനമ്പാടികള്‍
പരിചരിക്കാന്‍ സഖികള്‍ - അവളെ
പരിചരിക്കാന്‍ സഖികള്‍
കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്
അച്ഛന്റെ മുത്തണിക്കൊട്ടാരത്തില്‍
ആയിരംകാല്‍ മണ്ഡപത്തില്‍
യക്ഷിക്കഥയിലെ നായികമാതിരി
നൃത്തം വെയ്ക്കണ പെണ്ണ് - നീ
നൃത്തം വെയ്ക്കണ പെണ്ണ്
(കടലൊരു ... )
പകലും രാവുമുറക്കമിളച്ചവള്‍
പാടുവതേതൊരു ഗാനം - അവള്‍
പാടുവതേതൊരു ഗാനം
പ്രേമിക്കാനൊരു ദേവനെ തേടുന്ന
കാമുകിമാരുടെ ഗാനം - വിശ്വ-
കാമുകിമാരുടെ ഗാനം
കടലൊരു സുന്ദരിപ്പെണ്ണ്
കടലൊരു സുന്ദരിപ്പെണ്ണ്
കല്യാണം കഴിയാത്ത കാമുകരില്ലാത്ത
കടലൊരു സുന്ദരിപ്പെണ്ണ്